Monday, November 12, 2007

വീണ്ടും കുഞ്ഞുണ്ണി!!!!

പണ്ട് കുട്ടികാലത്ത് നാട്ടില്‍ എന്ത് മത്സരം നടന്നാലും കുഞ്ഞുണ്ണി ഉണ്ടെങ്ങില്‍ ഒന്നാം സമ്മാനം മേടിക്കുക എന്നത് ഞങളുടെ ആഗ്രഹമായല്ല മറിച്ച് അഹങ്ഗാരമായാണ് പൊതുവെ കണക്കകപ്പെട്ടിരുന്നത്. ഇനി ഒന്നാം സമ്മാനം മേടിച്ചേ അടങ്ങു‌ എന്നുണ്ടെങ്ങില്‍ വല്ല ക്വിസ് മത്സരത്തിനും പൊക്കോണം.. അതാകുമ്പോ കുഞ്ഞുണ്ണി പങ്ങേടുക്കില്ലന്നു മാത്രമല്ല ആ പരിസരത്തുകൂടി പോലും വരില്ല.

പാണ്ടിലോറിയുടെ പുറകില്‍ "കീപ്പ് ഡിസ്ടെന്സ്" എഴുതിയിരിക്കുന്ന പോലെ പഠനവും കുഞ്ഞുണ്ണിയും തമ്മില്‍ എപ്പോഴും ഒരു അകലം പാലിച്ച് പൊന്നു.

അങ്ങനെ എല്ലാ വര്‍ഷവും വരുന്ന പോലെ ഞാന്‍ ആറാം ക്ലാസ്സില്‍ പടിച്ചപ്പോഴും ഓണത്തിനു മുന്പേ ഓണാവധി വന്നു.

നാട്ടിലെ ഓരോരോ പറമ്പ്‌കളിലെയും തേങ്ങാ, മാങ്ങാ മുതലായ സാവര ജഗ്ഗമ വസ്ത്തുക്കള്‍ തീര്‍ക്കേണ്ടത് കൊണ്ടും കിട്ടിയിട്ടുള്ളതു ആകെ പത്തു ദിവസത്തെ അവധി ആയതിനാലും ഞങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഞങ്ങടെ പണിയില്‍ വ്യാപ്രുതരായി..

അങ്ങനെ അന്നത്തെ നമ്പര്‍ വീണത് ഉസ്മാനിക്കയുടെ മൈതാനതിനോട് ചേര്ന്നു കിടക്കുന്ന നല്ല പൊളപ്പന്‍ രണ്ടരെയേക്കര്‍ നാലു ലിങ്സ് ഉള്ള സ്ഥലത്തിനാണ്.. നല്ല കണ്ണായ സ്ഥലം.. പിന്നെ ഒരു കുഴപ്പം എന്താണെന്നു വെച്ച പറമ്പിന് ആകെ ഒരു എന്ട്രന്‍സ് മാത്രമെ ഉള്ളു... ചുറ്റും നല്ല പൊക്കത്തില്‍ മതില് കെട്ടിയിരിക്കുന്നു..

ഏതാണ്ട് ഒരു ഇരുപത് സെന്റ് ക്ലീന്‍ ആയിക്കാണും, അപ്പോഴാണ് കുഞ്ഞുണ്ണി ഞങളെ വെല്ലു വിളിക്കുന്നത്..
"ഒറ്റ ചാട്ടത്തിനു മതിലില്‍ കയറാന്‍ പറ്റുമോ?"

ഇതു വരെ കുഞ്ഞുണ്ണി വെല്ലു വിളിച്ച ഒരു കാര്യവും നടത്താന്‍ പോയിട്ട്‌ ചിന്ധിക്കാന്‍ കൂടി കഴിഞ്ഞിട്ടില്ല, അല്ലാതെ എനിക്ക് പൊക്കം കുറവയിട്ടോന്നും അല്ല.. ഞാന്‍ എന്റെ കുറച്ചു പുറത്തു കിടന്നു നാക്ക്‌ മൊത്തമായും എടുത്തു അകത്തിട്ടു.

ഞങ്ങളെ എല്ലാം കളിയാക്കിക്കൊണ്ട് മതിലിനടുതെക്ക് ഓടിയടുത്ത കുഞ്ഞുന്നിക്ക് പക്ഷെ അതിന്റെ മുകളില്‍ എത്തിപ്പിടിക്കാന്‍ മാത്രമെ സാധിച്ചുള്ളൂ.. എട്ടുകാലി വീണ്ടും വീണ്ടും വല കെട്ടുന്നത് പോലെ കുഞ്ഞുണ്ണി വീണ്ടും വീണ്ടും ട്രൈ ചയ്തു കൊട്ണ്ടിരുന്നു. അവസാനം ഇതു പാജ്ജാലിയുടെ സാരി തന്നെ എന് മനസിലാക്കിയ കുഞ്ഞുണ്ണി തന്റെ ശ്രമം ഉപേക്ഷിച്ചു.

എന്താണെന്നറിയില്ല(സത്യമായും) പതിവിലേറെ ഭക്ഷണം കഴിച്ചത് കൊണ്ടാണോ അതോ ഇനി ഉസ്മാനിക്കയുടെ പറമ്പിലെ പണി തീരാന്‍ ഒരു ദിവസം പോരത്തതാണോ, എന്തായാലും എല്ലാവരും പെട്ടന്ന് തന്നെ മടുത്തു.

തൊട്ടപ്പുറത്തെ ക്രിക്കറ്റ് നടക്കുന്ന മൈതാനത്തിലേക്ക് എല്ലാവരും നടന്നു. കളിയില്‍ ശ്രധിക്കുന്നതിലും കൂടുതല്‍ ഞങ്ങള്‍ നോക്കിയത്‌ കളിക്കാരുടെ പാഡും, ഗ്ലൌസും ഹെല്മെട്ടും ഒക്കെ ആണ്. അധ്യമായാണ് ആ വക സാധനങ്ങള്‍ നേരില്‍ കാണുന്നത്.

സീനിയര്‍ ഗടികളുമായി നല്ല ചങ്ങാതത്തില്‍ ആയിരുന്ന കുഞ്ഞുണ്ണി അതെല്ലാം കൈയിലും കാലിലും ഒക്കെ കെട്ടി വെച്ചു ഞങ്ങളെ കാണിച്ചു.

കൂട്ടത്തില്‍ ഒരു ചെറിയ സാധനം എടുത്തു കുഞ്ഞുണ്ണി എന്നോട് ചോദിച്ചു(എന്റെ സമയം),
"ഇതെന്തുവാട സാധനം??"

"ഷേപ്പ് കണ്ടിട്ട് ഹെല്‍മേടിന്റെ കൂടെ മൂക്കില്‍ വെക്കുന്നതാവും" എന്ന് ഞാന്‍ പറഞത് അതിനെ പറ്റി എനിക്ക് അറിവുണ്ടയിട്ടു ആയിരുന്നില്ല. ശുക്രനും ശനിയും എന്നെ താഴ്ത്തും തലയിലും വെക്കാതെ കൊണ്ടു നടന്നതിന്റെ ഫലമായിട്ടു മാത്രം ആയിരുന്നു.

പറഞ്ഞു തീര്‍ന്നതും അതെടുത്ത് മൂകില്‍ വെച്ചു ഞങ്ങളോടായി കുഞ്ഞുണ്ണി പറഞ്ഞു.
"ഇതൊരുമാതിരി കായലിലെ തൊണ്ടു ചീഞ്ഞ പോലത്തെ നാറ്റം അണല്ലോടെ!!..."

പാഡും ഗ്ലൌസും അഴിച്ചു കൊടുക്കാന്‍ നടന്നു പോയ കുഞ്ഞുണ്ണി തിരിച്ചു വന്നത് നടന്നായിരുന്നില്ല. ഓടിയാണ്..... അതും കൈയില്‍ ഒരു ബാറ്റും പിടിച്ചു എന്റെ നേരെ തന്നെ...

എന്താനെന്നലോചിക്കാന്‍ ഒന്നും ഞാന്‍ നിന്നില്ല... വെറുതെ എന്തിനാ അവര് കളിക്കുന്ന ബാറ്റില്‍ ബ്ലഡ്‌ പറ്റിക്കുന്നെ....

പിന്നെയെല്ലാവരും കണ്ടത് ക്രിക്കറ്റ് ബൌണ്ടറിയില്‍ കൂടിയുള്ള റിലേ ആയിരുന്നു. കൈയില്‍ റിലേ സ്ടിക്കിനു പകരം ബാറ്റ് ആണെന്ന് മാത്രം.

വളരെ കൃത്യായിട്ട് തന്നെ കുഞ്ഞുണ്ണി എന്നെ ഉസ്മനിക്കയുടെ പറമ്പിലേക്ക്‌ ഓടിച്ചു കയറ്റി. പറമ്പിന്റെ അങ്ങേ അറ്റത്തെ മതിലിനോട് എന്റെ ദൂരം കുറയുതോറും എന്റെ ആയുസിന്റെ നീളവും കുറയുന്നതായി മനസിലാക്കാന്‍ എനിക്കൊട്ടും സമയം വേണ്ടി വന്നില്ല.

വേറെ വഴി ഇല്ലാത്ത കൊണ്ടു കുഞ്ഞുന്നിക്ക് കയറാന്‍ പറ്റാത്ത മതിലില്‍ കയറാന്‍ ഒരു ശ്രമം നടത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

ഒരു ദിവസം രണ്ടു മുട്ട ഇട്ടിട്ടും പിന്നേം തന്റെ നേരെ പാഞ്ഞടുക്കുന്ന പൂവന്കൊഴിയുടെ മുന്‍പില്‍ പെട്ട പിടയെപോലെ ഞാന്‍ എന്റെ സര്‍വ്വശക്തിയും എടുത്തു ഒരു കല്ലില്‍ ചവിട്ടി മതിലിനു മുകളിലേക്ക് ചാടി....

......

.........

മുകളില്‍ പിടിത്തം കിട്ടിയ എനിക്ക് വലിഞ്ഞു കയറാന്‍ പിന്നെ ഒരുപാടു സമയം വേണ്ടി വന്നില്ല.....

"നിന്നെ ഞാന്‍ എടുത്തോലാമെടാ @#%@%@^#%$* മോനേ...."

മതിലിനു അപ്പുറത്ത് ചാടിയ എനിക്ക് കുഞ്ഞുണ്ണി എന്നെ വിളിക്കുന്ന ചീത്തകള്‍ വളരെ വെക്തമായി കേള്‍ക്കാമായിരുന്നു.

"ഓ എന്നെ കിട്ടിയാല്‍ നീ ഒലത്തു..." ഞാന്‍ സ്വരം താഴ്ത്തി പതിയെ പറഞ്ഞു...(എന്റെ അടുത്താ കളി..)

എന്നെ അന്വേഷിച്ചു ആരു വന്നാലും ബോഡി പെയിന്‍ ആണെന്ന് പറയാന്‍ അമ്മയോട് പറഞ്ഞത് അതു
വരാതിരിക്കാന്‍ ആയിരുന്നു...

അങ്ങനെ കുറേ ദിവസം കഴിഞ്ഞ്‌ വീടിന്റെ പുറത്ത് ഇറങ്ങിയപ്പോള്‍ ആണ് ഞാന്‍ അതു അറിഞ്ഞത്...

"കുഞ്ഞുണ്ണി എടുത്തു മൂക്കില്‍ വെച്ചത്‌ കളിക്കാരുടെ A.P പാടായിരുന്നു!!!!"

Thursday, November 8, 2007

ജ്യാം ദ ബ്രെഡ്‌ ഓഫ് ലൈഫ്

ഇതു കുഞ്ഞുണ്ണിയുടെ കഥയാണോ? പപ്പന്റെ കഥയാണോ? അതോ ഇനി എളേപ്പന്റെ കഥയാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷെ ഇങ്ങു രാമപുരത്ത് താമസിക്കുന്ന പപ്പനും 15 കിലോമീറ്റര്‍ അപ്പുറത്ത് താമസിക്കുന്ന എളേപ്പന്റെ വീടുകരും എങ്ങനെ ആണ് ഒരാളെ കണി കണ്ടത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരു എത്തും പിടിയും കിട്ടിയില്ല.

അല്ലെങ്ങില്‍ എന്നും പണിക്കു പോകുന്ന പപ്പന്‍ അന്ന് കുഞ്ഞുണ്ണിയുടെ ബൈക്ക് സര്‍വീസ്‌ ചെയ്യാന്‍ കൂടെ പോകുമോ?
എന്നും 9 നു തുറക്കുന്ന സര്‍വീസ്‌ സെന്റര് അന്ന് തുറക്കാന്‍ ഒരു മണിക്കൂര്‍ വൈകുമോ?
അവിടെ അടുത്ത് എളേപ്പന്റെ വീടു ഉണ്ടാവുമോ?
അല്ല അതും പോട്ടെ, അങ്ങ് കട്ടപ്പനയില്‍ ജോലി ചെയ്യുന്ന, ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വീട്ടില്‍ വരുന്ന എളേപ്പന്‍ വന്ന ദിവസം തന്നെ ഇതൊക്കെ നടക്കുമോ?

ഗേറ്റ് തുറന്നു മുറ്റത്തേക്ക്‌ കയറിയ കുഞ്ഞുന്നിയെ കണ്ടതും...
"തോമസ്കുട്ടി വിട്ടോടാ.. അപ്പുക്കുട്ടാ വിട്ടോടാ...(2)"

എളേപ്പന്റെ മൊബൈല് വിത് വിബ്രറേന്‍ കരഞ്ഞു കൊണ്ടേയിരുന്നു..

രാവിലത്തെ കാപ്പിയുടെ കാര്യം തീരുമാനം ആയതോര്‍ത്തു എളേപ്പന്‍ വയറ്റില്‍ തടവി.

എലേപ്പന് മൂന്നു മക്കള്‍ ആണ്. ഇതില്‍ ആദ്യത്തെ 2 പേരെ പരിചയപ്പെടുത്താം എന്ന് വെച്ചാല്‍ ജനാലയില്‍ കൂടി കുഞ്ഞുന്നിയെ നേരത്തെ കണ്ട അവര്‍ ഇപ്പോ ഇ ജില്ല വിട്ടിട്ടുണ്ടാവും. ഇനി ഉള്ളത മൂനില്‍ പഠിക്കുന്ന ഇളയ കുട്ടി ആണ്. പാവം വീടിന്റെ വരാതയില്‍ തൂക്കി ഇട്ടിരുന്ന കര്താവീശോ മിശിഹായുടെ തിരുവത്താഴത്തിന്റെ ഫോട്ടോയിലെ പൊടി തൂക്കാന്‍ സ്റ്റൂളില്‍ കയറി നിന്നപ്പോള്‍ ആണ് കുഞ്ഞുണ്ണിയുടെ വരവ്. താഴെ വീണു കലോടിയുന്ന വേദന ആണ് ഭേദം എന്നറിവയിരുന്നിട്ട് കൂടി അവള്‍ അവസാനം സാവധാനം താഴെ ഇറങ്ങി.

വന്നപാടെ തന്നെ കുഞ്ഞുണ്ണി തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ വീര സാഹസ കഥകള്‍ പറഞ്ഞു തുടങി. പിന്നെ ഒന്നും കുഞ്ഞുണ്ണി കുറച്ചു പരയില്ലാന്നൊരു ഗുണം ഉണ്ട്.

ഇതെല്ലാം കേട്ടിരിക്കുന്ന പപ്പനു ഒരു കാര്യം ഉറപ്പായി..
"ഇ വീടുകാരും താനും എന്ന് ഒരാളെ തന്നെ ആണ് കണി കണ്ടത്." അല്ലെങില്‍ ഒരിക്കലും എങ്ങനെ വരാന്‍ വഴിയില്ല..

അങ്ങനെ കുഞ്ഞുണ്ണി തന്‍റെ കഥ പറച്ചില്‍ അതിന്റെ പരകൊടിയില്‍ എത്തി നില്‍ക്കേ ആണ് കര്‍ത്താവിന്റെ ഫോട്ടോ കണ്ടത്. അതില്‍ എന്തോ ഇംഗ്ലീഷില്‍ എഴുതിയിട്ടും ഉണ്ട്. കാര്യം നമ്മള്‍ എട്ടാം തരവും ഗുസ്തിയും ആണെന്ന് ചില അസൂയാലുക്കള്‍ പറയുമെങ്ങിലും ഗുസ്തി മാത്രമെ ഉള്ലെന്നു നമുക്കളെ അറിയു‌..

എന്നാലും വേണ്ടില്ല തന്‍റെ ഇംഗ്ലീഷ് ഭാഷയിലെ വൈദഗ്ധ്യം തെളിയിക്കുന്നതിലെക്കായി അത് വായിയ്ക്കാന്‍ തന്നെ കുഞ്ഞുണ്ണി തീരുമാനിച്ചു..

നമ്മുടെ നരസിംത്തില്‍ മമ്മു‌ട്ടി ജഡ്ജിയുടെ അടുത്ത് സായിപ്പു പറയുന്ന പോലെ "ഷാല്‍ ഐ രിമൈണ്ട് സുംതിന്ഗ്" എന്ന് പറഞത് പോലെ നമ്മടെ കൈയില്‍ ഉള്ള ജാഡ മൊത്തം എടുത്തു ഒരൊറ്റ അലക്കണ്ട് അലക്കി.

"ജ്യാം ദ ബ്രെഡ്‌ ഓഫ് ലൈഫ്!!"

അതും ചുമ്മാ "ജാം" എന്ന് പോലും അല്ല "ജ്യാം"...(പിന്നെയല്ല)
പിന്നെ "ബ്രെഡ്‌" എന്ന് പറഞ്ഞപ്പോ ശ്വാസം മുഴുവന്‍ ഉള്ളിലെക്കെടുത്തു "ലൈഫ്" ആയപ്പോ അതൊരു കുളിര്‍ക്കാറ്റു പോലെ തിരിച്ചു വന്നു..

കുറച്ചു നേരത്തെ നിശബ്ധധക്ക് വിരാമം ഇട്ടുകൊണ്ട്‌ എളേപ്പന്റെ ഇളയ മകള്‍ തുടച്ചു കൊണ്ടിരുന്ന തുണി താഴെ ഇട്ടു അകത്തേക്ക്‌ ഒറ്റ ഓട്ടം ആണ്..

ചായ കൊണ്ടു വന്ന ചേടത്തിയുടെ പൊട്ടിച്ചിരിയുടെ അഫ്റ്റെര്‍ ഇഫക്റ്റ്‌ ആയി, ചെറുതല്ല അത്യാവശ്യം മോശമല്ലാത്ത രീതിയില്‍ ചായക്ക്‌ ഉപ്പുരസം കൂടി...
ചേട്ടത്തി പല്ലു തേക്കാന്‍ സമയം ആകുന്നത്തെ ഉണ്ടായിരുന്നുള്ളു..

കുഞ്ഞുന്നിയെ കണ്ട പാടെ വികാര ശൂന്യനായ എളേപ്പന്റെ ഫേസ് ഇതു കൂടെ കേട്ടപ്പോ ഡബ്ലിയു പോലെ ആയി...

കാര്യങ്ങല്‍ കൈവിട്ടു പോയതറിഞ്ഞ പപ്പന്‍ പയ്യെ കുഞ്ഞുണ്ണിയുടെ ചെവിയില്‍ പറഞ്ഞു. "എടാ അത് ജാം എന്നല്ല ഐ അം എന്നാണ്"....

എന്തോ കുഴപ്പം ഉണ്ടെന്നു മാത്രം മനസിലായ കുഞ്ഞുണ്ണി പെട്ടന്ന് ഇടക്ക് കയറി പറഞ്ഞു..
"അല്ല എനിക്കറിയാം ഇതൊക്കെ പുതിയ ലിപി അല്ലെ...."

പിന്നെ ദയനീയഭാവത്തില്‍ "എന്നാ ഞങ്ങള്‍ ഇറങ്ങിക്കോളം, ഇപ്പോ കട തുറന്നു കാണും അല്ലെ പപ്പാ...."

പപ്പന്‍ അപ്പൊ റോഡില്‍ ചെന്നിരുന്നു‌.. വേറെ ഒന്നും ഉണ്ടായിട്ടല്ല ഉപ്പുരസം ഉള്ള ചായ കുടിച്ചാല്‍ ദഹനക്കേട്‌ ഉണ്ടാകുമെന്ന് പണ്ടേതോ ഡോക്ടര്‍ പറഞ്ഞതു ഓര്‍ത്ത കൊണ്ടു മാത്രം!!!...

എങ്ങാനും ദഹനക്കേട്‌ ഉണ്ടായാല്‍ ആര് സമാധാനം പറയും!!.

പറ്റിയതെന്തനെന്നു വെച്ചാല്‍ ഫോട്ടോയിലെ "ഐ" ഇത്തിരി ജാഡ ആയിട്ട്‌ ചെരിച്ചാണ് എഴുതിയിരുന്നത്.. കുറെ നേരം നോക്കിയിട്ടും മനസിലാകാത്ത കുഞ്ഞുണ്ണി അപ്പോഴാണ് തൊട്ടപ്പുറത്ത് "ബ്രെഡ്‌" കണ്ടതു... ബ്രെടിന്റെ കൂടെ ജാം അല്ലാതെ മറ്റെന്തെഴുതനാണ്(നമ്മുടെ അടുത്താണ് കളി) കുഞ്ഞുണ്ണി ഉറപ്പിച്ചു..

തിരിച്ചു പോണ വഴി എത്ര ആലോചിച്ചിട്ടും മനസിലാകാത്ത കുഞ്ഞുണ്ണി പപ്പനോട് ചോദിച്ചു..

"അല്ല അവിടെ ശരിക്കും ജാം എന്ന് തന്നെ അല്ലെ വരണ്ടേ!!!!"

Wednesday, May 30, 2007

ഫ്രെഞ്ച്‌ റോട്ടി

എന്റെ ഓര്‍മ ശരിയാണെങ്കില്‍ അന്നൊരു വെള്ളിയാഴ്ച അവണം, കാരണം എന്റെ ജീവിതത്തിലെ എല്ലാ ചീത്ത കാര്യങ്ങളും നടന്നിട്ടുള്ളത് വെള്ളിയാഴ്ചകളില്‍ ആണ്.

ഏതോ ഒരു ബന്ധുവിന്റെ കല്ല്യാണം കൂടുന്നതിനായി അമ്മയും അച്ഛനും രാവിലെ തന്നെ വീട്ടില്‍ നിന്നും പോയി. ഉച്വരെ വരെ പണി ഒന്നും എല്ലാതെ വെറുതെ TV കണ്ടിരുന്നു. ചൊറുണ്ട്‌ കഴിഞ്ഞപ്പോഴാണ് എനിക്കൊരു ഉള്ള്‌ വിളി ഉണ്ടായത്‌ വിശ്രമ വെളകള്‍ എങ്ങനെ ആഹ്ലാധകരമാക്കം എന്നതായി എന്റെ അടുത്തു ചിന്ത.

അപ്പോഴാണ് കലികാലം വനിതയുടെ രൂപത്തില്‍ ഡിനിങ്ങ്ഗ് ടേബ്ലില്‍ കിടക്കുന്നത്‌ കണ്ടത്‌. ഞാന്‍ വെറുതെ അതെടുത്തു മറിച്ചു നോക്കി. നടുവില്‍ എത്തിയപ്പോള്‍ മനോഹരങ്ങളായ കുറേ പാചചക വിധികള്‍ കണ്ടു. എന്നാല്‍ കുറച്ചു പാചകം ചെയ്താലോ? സത്താന്‍ കയറിയ എന്റെ മനസില്‍ മനോഹരമായ ആ ആശയം ഉധിച്ചു.

പിന്നെ താമസിച്ചില്ല ഓരോരോ പാചചക വിധികളും ഞാന്‍ വായിച്ചു നോക്കി, പക്ഷേ എല്ലാത്തിലും വീട്ടില്‍ ഇല്ലാത്ത എന്തെങ്കിലും പണ്ടാരം ഇടേണ്ടി വരും. അവസാനം ഞാന്‍ ആ മനോഹരമായ ഹെണ്ടിഗ്‌ വായിച്ചു

"ഫ്രെഞ്ച്‌ റോട്ടി"!!!!.

ഞാന്‍ മൊത്തം വായിച്ചു നോക്കി, കൊള്ളാം ഇതില്‍ ചേര്‍ക്കാന്‍ ഉള്ളത് എല്ലാം വീട്ടില്‍ തന്നെ ഉണ്ട്‌!.

എന്നിലെ നളന്‍ ഉണര്‍ന്നു. ഞാന്‍ ആവശ്യമുള്ള ഓരോരോ സാധനകള്‍ എടുത്തു വെച്ചു ജോലി ആരംഭിച്ചു. മൈദ എടുത്തു കൂഴച്ചു കഴിഞ്ഞപ്പോള്‍ ആണ് ആ ലൈന്‍ ഞാന്‍ വായീച്ചത്‌.

"ഇനി ഓവേനീല്‍ വെച്ചു പണി കിട്ടുന്നത്‌ വരെ ബേക്ക്‌ ചെയ്യുക!!!."

സത്യമായും ഞാന്‍ സ്താബ്ധനായിപ്പോയി...

ഓവെന്‍‍ പോയിട്ട്‌ വീടില്‍ നല്ലയൊരു കലം പോലുമില്ല. അപ്പോഴാണ് അവന്റെ ഓവെണ്‍..ഞാന്‍ ഓവെന്‍‍ കണ്ടുപിടിച്ഞവന്റെ അച്ഛന്‌ തന്നെ വിളിച്ചു...

എനി എന്തു ചെയ്യും എന്നോര്‍ത്തു നിന്നപ്പോള്‍ ആണ് എന്റെ സഹോദരി ആ മനോഹരമായ ആശയം പറഞ്ഞത്.

"ഓവെന്‍ ഇല്ലെങ്കില്‍ അപ്പച്ചേമ്പില്‍ വെച്ചു ചൂടാക്കിയ മതിയത്രേ !!!"

അധ്യം അവളെ പുച്ചിച്ചെങ്കിലും അവള്‍ പറഞ്ഞതിലും കാര്യം ഉണ്ടെന്നു ഞാന്‍ വിചാരിച്ചു.

അങ്ങനെ എന്റെ കളികാലത്തിന്റെ 2ന്‍ഡ് പാര്‍ട്ട് അവിടെ തുടങ്ങുക ആയി..

ഓവേണ്‌ പകരം അധയ്മായി ഫ്രെഞ്ച്‌ റോട്ടി അപ്പചേമ്പില്‍ ഉണ്ടാവം പോകുന്നു..

കൂഴച്ച മാവ്‌ ഒരു പ്രത്യേക ഷേയ്പ്പില്‍ ആക്കി സാവധാനം അപ്പച്ചേമ്പില്‍ വെച്ചു. വരാന്‍ പോകുന്ന അസൂലഭ മുഹൂര്‍ത്ങ്കങളെ ഓര്‍ത്തു ഞാന്‍ പുലകിതനായി. വൈകീട്ട്‌ അമ്മ വരുമ്പോ ഫ്രെഞ്ച്‌ റോട്ടി കഴിച്ചു എന്നെ അനുമൊധിക്കുന്നതായി ഞാന്‍ വെറുതെ സ്വപ്നം കണ്ടു.

കൂട്ടത്തില്‍ സഹോദരിയെ അഭിനന്ധിക്കാനും ഞാന്‍ മറന്നില്ല, കാരണം അവളില്ലായിരുന്നെകിള്‍ മാവ്‌ വെറുതെ വെസ്റ്റ് ആവുമായിരുന്നല്ലോ.

അങ്ങനെ വനിതയില്‍ പറഞ്ഞത് പ്രകാരം അരമണിക്കുറിന്‌ ശേഷം ഞാന്‍ അപ്പച്ചേമ്പ് തുറന്നു......

ഞാന്‍ ഒരുവട്ടം കൂടി സ്താബ്ധനായിപ്പോയി!!...

വേറൊന്നും അല്ല ഫ്രെഞ്ച്‌ റോട്ടിക്ക്‌ അപ്പോഴും മൈദയുടെ കളര്‍ തന്നെ വനിതയില്‍ നല്ല മൊരിഞ്ഞിരിക്കുന്ന കലറും...

ഞാന്‍ അണിയയ്‌തിയെ ഒന്നു നോക്കി.

പിന്നെ സാവധാനം ഒരു റോട്ടി വെളിയില്‍ എടുത്തു പെട്ടെന്നു. അബധെതതില്‍ ഒരു ചെറിയ റോട്ടി താഴേക്ക്‌ പോയി. പോയപോലെ തന്നെ അതു തിരിച്ചു മുകളിലേക്ക് പൊങ്ങി വന്നു!!!

ഹായ് എത്ര മനോഹരം!!!!!!

നാളെ മുതല്‍ ഇതു വെച്ചു ക്രിക്കേറ്റ് കളിക്കാം. ശരിക്കും ടെന്നിസ്സ്‌ ബോള്‍ പോലെ തന്നെ നല്ല ബൌണ്‍സും ഉണ്ട്‌.

പിന്നെ ഇതെങ്ങനെ കളയും എന്നായി അടുത്ത ചിന്ത. അമ്മ എന്നെ തല്ലാന്‍ വടിയുമായി ഓടിക്കുന്നതായി സ്വപ്നം കണ്ടു ഞാന്‍ ഓരോ 5 മിനിറ്ടിങും ഞേട്ടാന്‍ തുടങ്ങി.

അവസാനം ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി. ഫ്രെഞ്ച്‌ റോട്ടി കോഴിക്ക്‌ കൊടുക്കുക. അങ്ങനെ 1-2 മണിക്കൂറാത്തെ അധ്വാനം എടുത്തു ഞാന്‍ കൊഴിയുടെ പത്രത്തില്‍ ഇട്ട്‌ കൊടുത്തു.

കോഴി അതില്‍ അത്ധ്യതെ കൊത്ത് കൊത്തിയതും ബൂമാറങ്ങ് പോലെ കൊഴിയുടെ തല മുകളിക്ക്‌ തിരിച്ചു വന്നു. പക്ഷേ പുള്ളിക്കാരി തന്റെ ശ്രമം ഉപേക്ഷിച്ചില്ല. വീണ്ടും സാര്‍വ ശക്തിയും എടുത്തു ഒരു കൊത്ത് കൂടി കൊടുത്തു. അധ്യതേതിലും ഭീകരമായിട്ടാണ് ഇത്തവണ തല തിരിച്ചു വന്നത്‌.

അവസാനം തന്റെ ശ്രമം ഉപേക്ഷിച്ചു കോഴി പുറകോട്ട് മാറി എന്നെ ഒരു നോട്ടം നോക്കി!!

ആ നോട്ടത്തില്‍ എല്ലാം ഉണ്ടായിരുന്നു!!!!, ഞാന്‍ എന്റെ കണ്ണുകളും കാതും അടച്ച്‌ പതിയെ മുറിയിലേക്ക് പോയി.

Thursday, January 4, 2007

ടെസ്റ്റിംഗ്‌

ടെസ്റ്റിംഗ്‌ ടെസ്റ്റിംഗ്‌